SignIn
Kerala Kaumudi Online
Saturday, 24 October 2026 4.12 PM IST

പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യം

aituc

കൊടുങ്ങല്ലൂർ: കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി കയ്പമംഗലം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. എറിയാട് ചന്തയിൽ നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. കാര സെന്ററിൽ നടന്ന ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി.ശിവരാമൻ അധ്യക്ഷനായി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.കെ.റെഫീഖ്, മത്സ്യ തൊഴിലാളി യൂണിയൻ നേതാക്കളായ പി.എൻ.രവി, ശർഗദരൻ, വി.എ.കൊച്ചമോയ്ദീൻ, കെ.എ.ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL