SignIn
Kerala Kaumudi Online
Saturday, 24 October 2026 4.12 PM IST

കൂടൽമാണിക്യത്തിലെ ജാതിവിവേചനം : അടങ്ങാതെ പ്രതിഷേധം

koodal

തൃശൂർ : കൂടൽ മാണിക്യം ക്ഷേത്രത്തിൽ കഴകം ജീവനക്കാരനെ ജാതി വിവേചനത്തിന്റെ പേരിൽ മാറ്റി നിറുത്തിയ നടപടിയിൽ പ്രതിഷേധം. ഇന്ന് എസ്.എൻ.ഡി.പി യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ജാതി വിവേചനത്തിനെതിരെ ക്ഷേത്രത്തിലേക്ക് മാർച്ചും ധർണയും നടത്തും. ഇരിങ്ങാലക്കുട പുതുകുളം മൈതാനിയിൽ നിന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. നാലരയ്ക്ക് ക്ഷേത്രത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർമാർ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, മറ്റ് പോഷക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.

യുക്തിവാദി സംഘം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയാക്കിയാണ് കഴക ജോലിക്ക് യുവാവിന് നിയമനം ലഭിച്ചത്. ചില പ്രത്യേക വിഭാഗങ്ങളിലെ എതിർപ്പുമൂലം ജോലിയിൽ പ്രവേശിച്ചയാളെ തസ്തിക മാറ്റാൻ ദേവസ്വം അധികാരികൾ നിർബ്ബന്ധിതരായി. ഭരണഘടനയുടെ പരസ്യമായ ലംഘനമാണിതെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട് അദ്ധ്യക്ഷത വഹിച്ചു.

ശിവസേന

ജാതി വിവേചനം കാണിച്ച തന്ത്രിമാരെ പുറത്താക്കണമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടു. തന്ത്രിമാർ അവരുടെ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ബോർഡ് പുറത്താക്കാൻ തയ്യാറാകണം. സംസ്ഥാന സമിതി അംഗം വിപിൻ ദാസ് കടങ്ങോട്, പുരുഷോത്തമൻ, സുനിൽ കുമാർ പൊട്ടനാട്ട്, ശരത് കാര്യാട്ട്, അർജുനൻ അത്താണി, തിലകൻ കൈപ്പറമ്പ് എന്നിവർ സംസാരിച്ചു.

ജാ​തി​യു​ടെ​ ​പേ​രി​ൽ​ ​മാ​റി​ ​നി​ൽ​ക്കേ​ണ്ടി​ ​വ​രു​ന്ന​ത്
ആ​ധു​നി​ക​ ​സ​മൂ​ഹ​ത്തി​ന് ​ചേ​രാ​ത്ത​ത്:​ ​മ​ന്ത്രി

തൃ​ശൂ​ർ​:​ ​കൂ​ട​ൽ​മാ​ണി​ക്യ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ഴ​ക​ക്കാ​ര​നാ​യി​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​വ​ഴി​ ​നി​യ​മാ​നു​സൃ​തം​ ​നി​യ​മ​നം​ ​ല​ഭി​ച്ച​ ​യു​വാ​വി​ന് ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​സാ​ധ്യ​മാ​കാ​ത്ത​ ​അ​വ​സ്ഥ​യു​ണ്ടാ​യ​ത് ​മ​ത​നി​ര​പേ​ക്ഷ​ ​ജ​നാ​ധി​പ​ത്യ​ ​രാ​ജ്യ​ത്ത് ​സം​ഭ​വി​ക്കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​ണെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​ജാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തൊ​ഴി​ലി​ൽ​നി​ന്നും​ ​മാ​റി​ ​നി​ൽ​ക്കേ​ണ്ടി​ ​വ​രി​ക​യെ​ന്ന​ത് ​ആ​ധു​നി​ക​സ​മൂ​ഹ​ത്തി​ന് ​നി​ര​ക്കു​ന്ന​ത​ല്ല.​ ​കു​ലം,​ ​കു​ല​ത്തൊ​ഴി​ൽ,​ ​കു​ല​മ​ഹി​മ​ ​തു​ട​ങ്ങി​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​അ​പ്ര​സ​ക്ത​മാ​യ​ ​കാ​ല​മാ​ണി​ത്.​ ​മാ​ല​ ​കെ​ട്ടു​ന്ന​തി​നു​പോ​ലും​ ​ജാ​തി​യു​ടെ​ ​അ​തി​ർ​വ​ര​മ്പ് ​നി​ശ്ച​യി​ക്കു​ന്ന​ത് ​കാ​ല​ത്തി​ന് ​നി​ര​ക്കു​ന്ന​ ​പ്ര​വൃ​ത്തി​യാ​ണോ​യെ​ന്ന് ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​പു​ന​ർ​വി​ചി​ന്ത​നം​ ​ചെ​യ്യ​ണം.
സം​സ്‌​കാ​ര​ങ്ങ​ളു​ടെ​ ​സം​ഗ​മ​ഭൂ​മി​യാ​യാ​ണ് ​ഇ​രി​ങ്ങാ​ല​ക്കു​ട​യും​ ​കൂ​ട​ൽ​മാ​ണി​ക്യ​ക്ഷേ​ത്ര​വും​ ​ഉ​യ​ർ​ന്നു​വ​ന്ന​തെ​ന്ന​ ​ച​രി​ത്രം​ ​ആ​രും​ ​വി​സ്മ​രി​ച്ചു​കൂ​ടാ.​ ​ജാ​തീ​യ​വി​ഭ​ജ​ന​ങ്ങ​ളെ​ ​ദൈ​വ​ചി​ന്ത​യ്ക്ക് ​നി​ര​ക്കാ​ത്ത​തെ​ന്ന​ ​പേ​രി​ൽ​ ​നി​രാ​ക​രി​ച്ച​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളെ​പ്പോ​ലെ​ ​സ​മൂ​ഹ​പ​രി​ഷ്‌​ക​ർ​ത്താ​ക്ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​മാ​യി​രു​ന്ന​ ​ഭൂ​മി​യാ​ണി​ത്.​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​ധു​നി​ക​ ​ന​വോ​ത്ഥാ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​അ​ധ്യാ​യ​മാ​യി​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ഉ​യ​ർ​ന്ന​ത് ​വ​ഴി​ ​ന​ട​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​ത്തി​നു​ ​വേ​ണ്ടി​ ​ന​ട​ന്ന​ ​കു​ട്ട​ൻ​കു​ളം​ ​സ​മ​ര​ത്തി​ലൂ​ടെ​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​ഓ​ർ​മി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL