SignIn
Kerala Kaumudi Online
Saturday, 24 October 2026 4.08 PM IST

പു.ക.സ സർഗാത്മക പ്രതിഷേധം

koodal

ഇരിങ്ങാലക്കുട: സമര പ്രഖ്യാപനം നടത്തി വർണ വിവേചനത്തിന്റെ യുദ്ധകാഹളം മുഴക്കിയ കൂടൽമാണിക്യം തന്ത്രിമാരുടെ നടപടിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് ബസ് സ്റ്റാൻഡ് പരിസരത്ത് സർഗാത്മക പ്രതിഷേധം നടത്തും. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും കലാസംഘം ഭാരവാഹികളും പങ്കെടുക്കുമെന്ന് മേഖലാ സെക്രട്ടറി ഡോ. കെ.രാജേന്ദ്രൻ അറിയിച്ചു. കൂടൽമാണിക്യത്തിൽ കഴകക്കാരനെ ജോലി ചെയ്യാൻ അനുവദിക്കാത്ത തന്ത്രി സമൂഹത്തിന്റെ നടപടി തിരുത്തണമെന്നും സവർണാധിപത്യം നിലനിർത്തുന്ന ഇത്തരം നിലപാടിൽ നിന്ന് തന്ത്രി സമൂഹം മാറിച്ചിന്തിക്കണമെന്നും സ്വജനസമുദായസഭ സംസ്ഥാന പ്രസിഡന്റ് പി.കെ.രാജപ്പൻ, ജനറൽ സെക്രട്ടറി എ.എൻ.രാജൻ എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL