
തൃശൂർ: മയക്കുമരുന്ന് വ്യാപനം ഇല്ലാതാക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിൽ പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് ജില്ലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. മയക്കുമരുന്നിന് അടിമകളാകുന്ന വിദ്യാർഥികളെ രക്ഷിക്കാൻ കോളേജ് ഹോസ്റ്റലുകളിൽ പരിശോധന കർശനമാക്കണം. അതിഥി തൊഴിലാളി ക്യാമ്പുകളിൽ ആഴ്ചയിലൊരിക്കൽ റെയ്ഡ് നടത്തി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും സീനിയർ സിറ്റിസണിന് റെയിൽവേയിൽ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പൗരസമിതി പ്രസിഡന്റ് മുൻ എം.എൽ.എ എം.കെ.പോൾസൻ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോസഫ് പുന്നമൂട്ടിൽ അധ്യക്ഷനായി. അഡ്വ. എൻ.നാരായണൻ, ജേക്കബ് പുതുശേരി, കെ.സി.കാർത്തികേയൻ, ജനാർദ്ദനൻ, റോസി ജോസ്, എ.ആർ.വിജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |