
തൃശൂർ: തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകര വച്ച് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ തടഞ്ഞ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിചാരധാര കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി അഡ്വ. സുശിൽ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റുമാർ ഫൈസൽ ഇബ്രാഹിം, മഹേഷ് കാർത്തികേയൻ, യദുകൃഷ്ണൻ അൽജോ ചാണ്ടി, യൂത്ത് കോൺഗ്രസ് നേതാക്കളായ സന്ദീപ് ചേർപ്പ്, അഖിൽ കാഞ്ഞാണിക്കാരൻ, ധനേഷ് മടക്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |