
ഇരിങ്ങാലക്കുട: ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ നവാഗത സംവിധായകർക്കുള്ള സി.ആർ.കേശവൻ വൈദ്യർ സ്മാരക അവാർഡിന് വിക്ടോറിയ എന്ന ചിത്രത്തിന്റെ സംവിധായിക ജെ.ശിവരഞ്ജിനി അർഹയായി. 25,000 രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. റിട്ട. ചീഫ് സെക്രട്ടറി കെ.ജയകുമാർ, ഡോ. സി.ജി.രാജേന്ദ്രബാബു, സി.എസ്.വെങ്കിടേശ്വരൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഞായറാഴ്ച്ച മാസ് മൂവീസിൽ നടക്കുന്ന ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ എസ്.എൻ.ചന്ദ്രിക എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ.രവി അവാർഡ് സമ്മാനിക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമ്മേളനം മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |