SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

ഇൻഷ്വറൻസ് പദ്ധതി: 31 വരെ പ്രീമിയം ഒടുക്കാം

photo

തൃശൂർ: മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിൽ പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം. 18 നും 70 നും ഇടയിൽ പ്രായമുള്ളർക്ക് പ്രീമിയം തുകയായ 509 രൂപ അടച്ച് മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ വഴി പരിരക്ഷ ഉറപ്പാക്കാം. അംഗങ്ങളല്ലാത്തവർക്ക് സി ക്ലാസ് മെമ്പർഷിപ്പെടുത്ത് ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാം. ഒരു വർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ, അപകടത്തെത്തുടർന്ന് പൂർണ, ഭാഗിക/ അംഗവൈകല്യമോ സംഭവിച്ചാൽ നിബന്ധനകൾക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇൻഷ്വറൻസ് ആനുകൂല്യം ലഭ്യമാകും. ഫോൺ: 8943823000 (അഴീക്കോട്), 6282772876 (പെരിഞ്ഞനം), 7561027919 (കയ്പമംഗലം), 8281291940 (നാട്ടിക), 9746164295 (ചാവക്കാട്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL