SignIn
Kerala Kaumudi Online
Saturday, 24 October 2026 6.04 AM IST

പുസ്തകം നാട്ടിലെ വായനക്ക് സംഘടിപ്പിച്ചു

book

ഏങ്ങണ്ടിയൂർ: പുസ്തകങ്ങൾ സമാഹരിച്ച് വായനശാലകൾക്ക് നൽകുന്ന മുൻ എം.പി ടി.എൻ പ്രതാപന്റെ പുസ്തക ശേഖരണ പരിപാടിയുടെ ഗുരുവായൂർ നിയോജക മണ്ഡല തല ഉദ്ഘാടനം എങ്ങണ്ടിയൂരിൽ നടന്നു. വായനാശീലം വളർത്തുക, വർദ്ധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യത്തോടെ 'വായനയാണ് ലഹരി ' എന്ന ആശയം പ്രചരിപ്പിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. കവയിത്രി അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. പുസ്തകങ്ങൾ ടി.എൻ പ്രതാപൻ ഏറ്റുവാങ്ങി. ഇർഷാദ് കെ. ചേറ്റുവ, ഒ.കെ പ്രൈസൺ, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, മനോജ് തച്ചപ്പുള്ളി, കുമാരൻ പനച്ചിക്കൽ, ഉഷ വി. പുരുഷോത്തമൻ, അജിത്ത് പ്രേം, സുചിത്ര രാധാകൃഷ്ണൻ, നൗഷാദ് കൊട്ടിലിങ്ങൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL