SignIn
Kerala Kaumudi Online
Saturday, 24 October 2026 6.04 AM IST

ബോധവത്കരണവും പൊതുസമ്മേളനവും 24ന്

health

തൃശൂർ: ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെ റാലിയും ബോധവത്കരണവും പൊതുസമ്മേളനവും നടക്കും. ക്ഷയരോഗ രഹിത രാഷ്ട്രം എന്ന കാമ്പയിന്റെ ഭാഗമായി രാവിലെ എട്ടിന് വിദ്യാർത്ഥി കോർണറിൽ നിന്നും ടൗൺ ഹാളിലേക്ക് റാലി നടക്കും. ടൗൺഹാളിൽ രാവിലെ ഒമ്പതിന് സ്‌കിറ്റ് അവതരണമുണ്ടാകും. തുടർന്ന് പത്തിന് നടക്കുന്ന പൊതുസമ്മേളനം കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനാകും. ജില്ലാ ടി.ബി ഓഫീസർ ഡോ. അജയ്, ജില്ലാ മെഡക്കൽ ഓഫീസർ ഡോ. ശ്രീദേവി, ഡോ. സജീവ് കുമാർ, ആൽജോ സി. ചെറിയാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL