SignIn
Kerala Kaumudi Online
Saturday, 24 October 2026 6.04 AM IST

നിക്ഷേപം വാങ്ങി, ഓഹരി നൽകിയില്ല

photo

തൃശൂർ: തൃശൂർ ആസ്ഥാനമായ എഫ്.സി കേരള സ്‌പോർട്‌സ് ലിമിറ്റഡ് ഓഹരി വാഗ്ദാനം ചെയ്ത് നിക്ഷേപം വാങ്ങിയ ശേഷം കബളിപ്പിച്ചതായി ആരോപണം. നിക്ഷേപം നൽകി കബളിക്കപ്പെട്ടവർ ചേർന്ന് രൂപം നൽകിയ ആക്ഷൻ കൗൺസിലിൽ അംഗങ്ങളായവരാണ്് ആരോപണം ഉന്നയിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു ഓഹരി എന്ന നിലയിൽ നൽകാമെന്നായിരുന്നു വാഗ്ദാനം. പണം കൈപ്പറ്റിയതിന് രേഖകൾ നൽകിയെങ്കിലും ഓഹരി നൽകിയില്ല.സ്ഥാപനത്തിനും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ കേസ് നൽകി. വി.എ. നാരായണമേനോൻ, എം.വി. ഗിരീഷ് കുമാർ, ടി.ജി. പുരുഷോത്തമൻ, കെ.എ. നവാസ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാരെന്ന് അംഗങ്ങൾ പറഞ്ഞു. ആക്ഷൻ കൗൺസിൽ കൺവീനർ വൈശാഖ് വിശ്വനാഥ്, അംഗങ്ങളായ ഹനീഫ, പി.പി. രാമചന്ദ്രൻ, കെ.ആർ. രഞ്ജിത്ത്, പി.കെ. ഷിഹാബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL