
തൃശൂർ: വിക്ടർ ഹ്യൂഗോ രചിച്ച 'പാവങ്ങൾ' വിവർത്തനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാഡമി 'പാവങ്ങൾ വായിച്ച കേരളം' ശതാബ്ദി സെമിനാർ നടത്തും. 28 ന് രാവിലെ പത്തിന് കേരള സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ.ആർ. ബിന്ദു സെമിനാർ ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ മുഖ്യപ്രഭാഷണം നിർവഹിക്കും. അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷനാകും. സെക്രട്ടറി സി.പി. അബൂബക്കർ, ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് സെമിനാറുകൾ നടത്തും.ഡോ. എസ്.കെ. വസന്തൻ, അശോകൻ ചരുവിൽ, എം.എം. നാരായണൻ, ഡോ. ബിലു സി. നാരായണൻ എന്നിവർ അവതരിപ്പിക്കും. അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. ആർ. ശ്രീലത വർമ്മ, സുകുമാരൻ ചാലിഗദ്ധ തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |