SignIn
Kerala Kaumudi Online
Saturday, 24 October 2026 6.04 AM IST

ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് ലാബ്

1

തൃശൂർ: അമലയിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് ലാബ് ഉദ്ഘാടനവും നാറ്റ് കോൺ 2025 തുടർവിദ്യാഭ്യാസ പരിപാടിയും നാളെ നടക്കും. രാവിലെ 11ന് കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. അകല മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ രക്തദാതാക്കൾക്കു വേണ്ടിയുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനമാണ് ആരംഭിക്കുന്നത്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി മുതലായ രക്തജന്യരോഗങ്ങളാണു പരിശോധിക്കുക. കേരളത്തിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗിന് സൗകര്യമുള്ള അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് അമല ബ്ലഡ് സെന്റർ. വാർത്താസമ്മേളനത്തിൽ ജോയിന്റ് ഡയറ്കടർ ഫാ. ജയ്‌സൺ മുണ്ടൻമാണി സി.എം.ഐ, അമല ബ്ലഡ് സെന്റർ എച്ച്.ഒ.ഡി ഡോ. വി.പി. വിനു, സിസ്റ്റർ എലിസബത്ത്, ജോസഫ് വർഗീസ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL