തൃശൂർ: മക്കളെ പ്രസവിച്ചത് കാട്ടിനുള്ളിലെ പാറപൊത്തുകൾക്കുള്ളിൽ, ആരും സ്‌കൂളിൽ പോയിട്ടില്ല, നാട്ടുകാരുടെ മുഖം കാണാൻ കൊതിച്ച നാളുകൾ, വർഷക്കാലമായാൽ കാടിറങ്ങും. തൊണ്ണൂറ് പിന്നിട്ട റൊണിക്ക തന്റെ പഴയകാല ഓർമ്മകൾ വിവരിക്കുമ്പോൾ കണ്ണുകൾ വിടർന്നു. തൊട്ടടുത്തിരുന്ന അറുപത് പിന്നിട്ട മകൻ അയ്യപ്പനും ഏഴുപത്തഞ്ച് കഴിഞ്ഞ വേലായുധനും മാലതിയുമെല്ലാം തങ്ങളുടെ കഷ്ടപ്പാടുകൾ ഓരോന്നായി വിവരിക്കുകയാണ്. റൊണിക്കയെ പോലെ നിരവധി പേർ ഒളകരയിലുണ്ട്. ആരും ഇറക്കി വിടാത്ത ഭൂമിക്കായി പതിറ്റാണ്ടുകൾ കാത്തിരുന്നവർ. ആനയും പുലിയും തുടങ്ങി പാമ്പുകൾ വരെയുള്ള കാട്ടിനുള്ളിൽ കഴിഞ്ഞവർ. കാലങ്ങളായി ഭൂമിക്കായി തന്റെ മക്കളും പേരക്കുട്ടികളും ഊരിലെ മറ്റുള്ളവരും കഷ്ടപ്പെടുന്നു,റൊണിക്ക തുടർന്നു. ഏറെ കഷ്ടപ്പെട്ടായാലും രേഖ ഇപ്പോഴെങ്കിലും കിട്ടിയല്ലോ... എല്ലാവരോടും നന്ദിയും. എത്ര പേറെയാണ് ജയിലിൽ കൊണ്ടിട്ടത്. ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്. അന്ന് ജയിലിൽ കിടന്ന പത്തു പതിനഞ്ച് പേർ ഇന്നില്ല. അവർക്ക് ഇതൊന്നും കാണാൻ ഭാഗ്യമുണ്ടായില്ലെന്ന് റൊണിക്ക പറയുന്നു.
നന്ദിയുണ്ട് സാറെ...
തന്റെ കെെയിലെ ഊന്നുവടി കുത്തിപിടിച്ച് പതുക്കെ എഴുന്നേറ്റ് സന്തോഷത്തെ പറഞ്ഞു നന്ദിയുണ്ട് സാറെ...
കാര്യങ്ങൾ വിവരിക്കുന്നതിനിടെ അമ്മേയെന്ന് വിളിച്ച് അടുത്തെത്തി ചേർത്തു പിടിച്ച മന്ത്രി രാജന്റെ കൈകളിൽ പിടിച്ച്
റൊണിക്ക പറഞ്ഞ വാക്കുകളാണിത്. തങ്ങളുടെ കുടിലിൽ നിധി പോലെ കാത്തു സൂക്ഷിക്കാനുള്ള അമുല്യസ്വത്ത് കൈമാറിയതിന്റെ സന്തോഷ വാക്കുകളാണ് തൊണ്ണൂറ് പിന്നിട്ട റൊണിക്കയിലൂടെ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |