തൃശൂർ: വ്യാജരേഖ ചമച്ച് തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഡി.ജി.പിക്കും കമ്മിഷണർക്കും നൽകിയ പരാതിയിൽ അനിൽ അക്കര മൊഴി നൽകി. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം പേരാമംഗലം പൊലീസാണ് മൊഴിയെടുത്തത്. കെ.പി.സി.സിയുടെ വിശ്വാസ്യത തകർക്കാനായാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും വ്യാജരേഖ ചമച്ച് മനഃപൂർവമായ മാനഹാനിയുണ്ടാക്കുകയാണ് ലക്ഷ്യമെന്നുമാണ് അനിൽ നൽകിയ മൊഴിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |