
തൃശൂർ: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യുട്ടിവ് ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഏപ്രിൽ ഒമ്പത് മുതൽ 26 വരെ സിറ്റിംഗ് നടത്തും. ഏപ്രിൽ ഒമ്പതിന് അവണിശ്ശേരി പഞ്ചായത്ത്, 11ന് പുന്നയൂർ പഞ്ചായത്ത്, 16ന് തൃക്കൂർ പഞ്ചായത്ത്, 19ന് വടക്കഞ്ചേരി മുനിസിപ്പാലിറ്റി, ഇരുപത്തിയാറിന് കൊരട്ടി പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സിറ്റിംഗ് നടത്തുക. മുൻവർഷം അംശദായം ഓൺലൈൻ മുഖേന അടവാക്കാത്ത അംഗങ്ങൾ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോൺ നമ്പർ, ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ സിറ്റിംഗിന് ഹാജരാക്കണം. രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെയാണ് സിറ്റിംഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |