തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ ' അറിയാം ആയുർവേദം... ജീവിക്കാം ആരോഗ്യത്തോടെ' എന്ന സന്ദേശം നൽകിയുള്ള ആയുർവേദ പവലിയൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീനിവാസൻ പുതിയ വീട്ടിൽ അദ്ധ്യക്ഷനായി. ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹൃദീക് മുഖ്യാതിഥിയായി. നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തിൽ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് പവലിയൻ. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.വി.പി.ജയകൃഷ്ണൻ, കെ.രവീന്ദ്രനാഥ്, രവികുമാർ, ഡോ.ആഗ്നസ് ക്ലീറ്റസ്, ടി.വി.വിനോദ്, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |