SignIn
Kerala Kaumudi Online
Saturday, 24 October 2026 6.05 AM IST

വെടിക്കെട്ടിന് അനുമതിയില്ല

palli

തൃശൂർ: പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. മേയ് ഒമ്പത്, 10, 11, 18 തിയതികളിൽ വെടിക്കെട്ട് നടത്താൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. പൊലീസ്, ഫയർ, റവന്യു വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെയും സ്‌ഫോടകവസ്തു ചട്ടഭേദഗതിയിലെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്തവിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളില്ലെന്ന് ഉത്തവിലുണ്ട്. പൊതുജനസുരക്ഷ മുൻനിർത്തി വെടിക്കെട്ട് അനുവദിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. സിറ്റി പോലീസ് മേധാവി, ജില്ലാ ഫയർ ഓഫീസർ എന്നിവർ വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് റിപ്പോർട്ട് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VEDIKKETTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL