SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു, ഇടം നേടി എം.ബാലാജിയും ടി.വി.ഹരിദാസും

photo

തൃശൂർ : സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ മാത്രം. കുന്നംകുളത്തെ മുതിർന്ന നേതാവും ബാബു എം.പാലശേരിയുടെ സഹോദരനുമായ എം.ബാലാജി, മണലൂർ മുൻ ഏരിയ സെക്രട്ടറി ടി.വി.ഹരിദാസ് എന്നിവരെ ഉൾപ്പെടുത്തി. 75 വയസ് പിന്നിട്ടതിനാൽ മുരളി പെരുനെല്ലി എം.എൽ.എയ്ക്കും സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.എം.വർഗീസിനും പകരമായാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ നിലവിലുള്ള അംഗങ്ങളെ നിലനിറുത്തി. കെ.വി.നഫീസ മാത്രമാണ് വനിതാ അംഗം. ജില്ലാ സെക്രട്ടറിയായ കെ.വി.അബ്ദുൾ ഖാദർ, യു.പി.ജോസഫ്,കെ.കെ.രാമചന്ദ്രൻ,സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ.ഡേവിസ്, പി.കെ.ഷാജൻ, പി.കെ.ചന്ദ്രശേഖരൻ, ടി.കെ.വാസു,കെ.വി.നഫീസ,ടി.വി.ഹരിദാസ്,എം.ബാലാജി എന്നിവരാണ് ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ. പി.ബി.അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്.സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി.കെ.ബിജു, എം.വി.ജയരാജൻ, സി.എൻ മോഹനൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം.എം.വർഗീസ്, ഡോ: ആർ.ബിന്ദു എന്നിവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL