
ചേർപ്പ് : തായ്ലാന്റിലെ ബാങ്ക്ക്കോക്കിൽ ബേസ്ബാൾ ഫെഡറേഷൻ ഒഫ് ഏഷ്യ സംഘടിപ്പിക്കുന്ന നാലാമത് ഏഷ്യ കപ്പ് വുമൺസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടി ചേർപ്പ് പെരുമ്പിള്ളിശേരി സ്വദേശിനി പി.എസ്. ശ്രീ പാർവ്വതി.തൃശൂർ സെന്റ് മേരീസ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയും ചേർപ്പ് സ്പേർട്സ് അക്കാഡമി താരവുമാണ് ശ്രീ പാർവ്വതി. പെരുമ്പിള്ളിശേരി ചിത്തിരയിൽ സൂരജ് - മബിത ദമ്പതികളുടെ മകളാണ്. സഹോദരി ശ്രീലക്ഷ്മിയും ബേസ്ബാൾ, സോഫ്റ്റ് ബാൾ താരമാണ്.ഇന്ന് ഡൽഹിയിൽ നിന്ന് ഇന്ത്യൻ ടീമിനൊപ്പം ശ്രീപാർവ്വതി ചാമ്പ്യൻഷിപ്പിനായി പുറപ്പെടും. 23 മുതൽ 29 വരെയാണ് ചാമ്പ്യൻഷിപ്പ് മത്സരം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |