
തൃശൂർ: കേരളത്തിലെ റീസർവേ നടപടികൾ വേഗത്തിൽ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി കെ. രാജൻ. ജിയോളജിക്കൽ സർവേയുടെ സഹായത്തോടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആരംഭിച്ച ഡിജിറ്റൽ റീസർവേയുടെ മൂന്നാം ഘട്ടത്തിൽ 200 വില്ലേജുകളിലും റിസർവേ നടക്കുകയാണ്. ആദ്യ ഘട്ടത്തിൽ 200 വില്ലേജുകളിലും രണ്ടാം ഘട്ടത്തിൽ 238 വില്ലേജുകളിലും റിസർവേ നടന്നെന്നും മന്ത്രി പറഞ്ഞു. മൂന്നാംഘട്ട ഡിജിറ്റൽ സർവേയുടെയും പാണഞ്ചേരി വില്ലേജിന്റെ ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |