
തൃശൂർ: ട്രിച്ചൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി 28,29 തീയതികളിൽ തൃശൂർ ടൗൺ ഹാളിൽ നടത്തുന്ന മാങ്ങ മേളയോടനുബന്ധിച്ച് ചിത്ര രചന, മാങ്ങകളുടെ പ്രദർശനം, മാങ്ങ ഭക്ഷ്യ വിഭവങ്ങൾ എന്നിവയിൽ മത്സരം സംഘടിപ്പിക്കുന്നു. കാർഷിക സർവകലാശാല, കൃഷി വകുപ്പ്, ഡി.ടി.പി.സി, ഇൻഡിജിനസ്സ് മാങ്കോ ട്രീ കൺസർവേഷൻ പ്രൊജക്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് മേള. 28 ന് രാവിലെ 10 മുതൽ മത്സരങ്ങൾ ആരംഭിക്കും. വ്യക്തികൾക്കുള്ള മാങ്ങ പ്രദർശന മത്സരത്തിൽ അഞ്ച് ഇനങ്ങളിൽപെട്ട ഇലയും ഞെട്ടുമുള്ള മൂന്നു മാങ്ങകൾ വീതം പേരുകൾ നൽകി 28 ന് രാവിലെ ഏഴുമണിക്ക് എത്തിക്കണം. മാങ്ങ ഭക്ഷ്യ വിഭവങ്ങളുടെ മത്സരം 29 ന് രാവിലെ 11 ന് നടക്കും. വിവരങ്ങൾക്ക്: 9447380721
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |