
തൃശൂർ: പൊലീസ് അക്ഷരദീപത്തിലെ 21 പേരുടെ കഥാസമാഹാരമായ കഥാക്ഷരങ്ങളുടെ പ്രകാശനം കെ.വി. അഷ്ടമൂർത്തിക്ക് പുസ്തകം നൽകി വി.ജെ. ജയിംസ് നിർവഹിച്ചു. കോൺസ്റ്റബിൾ മുതൽ ഡി.ജി.പി വരെയുള്ള വിരമിച്ചവരുടെയും സർവീസിലുള്ളവരുടെയും കൂട്ടായ്മയാണ് പൊലീസ് അക്ഷരദീപം. സാഹിത്യ അക്കാഡമിയിൽ നടന്ന ചടങ്ങ് കെ. സേതുരാമൻ ഉദ്ഘാടനം ചെയ്തു. പി.എ. ജോസഫ് സാർത്തോ അദ്ധ്യക്ഷനായി. ഡോ. സി. രാവുണ്ണി പുസ്തകത്തെ പരിചയപ്പെടുത്തി. വി.ജി. തമ്പി മുഖ്യാതിഥിയായി. ബിന്നി സാഹിതി, അരുൺ കുന്നമ്പത്ത്, സുരേന്ദ്രൻ മങ്ങാട്ട്, രേഖ വെള്ളത്തൂവൽ, രജികുമാർ തെന്നൂർ എന്നിവർ സംസാരിച്ചു. മുൻ ഡി.ജി.പി: ബി. സന്ധ്യ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: സുരേന്ദ്രൻ മങ്ങാട്ട്, കെ.യു. ജോണി തുടങ്ങിയവരുടെയും പൊലീസിലെ പുതിയ എഴുത്തുകാരുടെയും രചനകൾ കഥാക്ഷരത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |