SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

അതിതീവ്രമഴ കടുക്കും? ദുരിതം അരികെ

തൃശൂർ: പ്രവചനങ്ങൾ തെറ്റിച്ച് എത്തിയ കാലവർഷത്തിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും കുറഞ്ഞ സമയത്തിനുളളിൽ പെയ്തത അതിശക്തമായ മഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും വെളളക്കെട്ട് ശക്തമാവുകയും ചെയ്തു. കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ അനുസരിച്ച് വരും ദിവസങ്ങളിൽ അതിതീവ്രമഴ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിവരം. ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. കടലിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഡാമുകളിൽ നിറഞ്ഞ് ചെളി


പീച്ചി ഡാമിൽ ചെളി അടിഞ്ഞതായി കണ്ടെത്തിയിട്ട് മാസങ്ങളായി. എന്നാൽ ചെളി നീക്കം ചെയ്യാൻ ശ്രമങ്ങളുമുണ്ടായില്ല. കഴിഞ്ഞവർഷം കനത്തമഴയിൽ ഡാം തുറന്നതോടെ തൃശൂർ നഗരം വെളളത്തിൽ മുങ്ങിയിരുന്നു. സംഭരണശേഷി കുറഞ്ഞ് ഡാം വേഗം നിറഞ്ഞതാണ് കൃത്യമായ മുന്നറിയിപ്പ് പോലും ഇല്ലാതെ ഡാം തുറക്കേണ്ടിവന്നതെന്ന് ആരോപണമുണ്ട്. മണലിപ്പുഴയിലും ചെളിയും മരങ്ങളും നിറഞ്ഞതായി പറയുന്നു. ചിമ്മിനി ഡാമിൽ ചെളി നിറഞ്ഞ് ദുർഗന്ധമുയരുന്ന നിലയിലാണ്. കൃഷി ആവശ്യത്തിന് ജലം കൊണ്ടുപോകുന്ന ചില ചാലുകൾ മാത്രമാണ് ആഴംകൂട്ടി നവീകരിച്ചിട്ടുള്ളത്. പ്രളയകാലത്ത് അടിത്തട്ടിൽ അടിഞ്ഞ മരങ്ങൾ നീക്കം ചെയ്യാൻ പല ഡാമുകളിലും ശ്രമമുണ്ടായിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

ഇന്നലത്തെ മഴക്കണക്ക്:


കുന്നംകുളം: 84.4 മി.മീ

പീച്ചി: 81

വടക്കാഞ്ചേരി: 77
വിലങ്ങൻ: 72

വെളളാനിക്കര: 69

ഏനാമാക്കൽ: 66

ചിമ്മിനി: 64.5
അതിരപ്പിളളി: 62.5
പെരിങ്ങൽക്കുത്ത്: 62.5

ചാലക്കുടി: 56
കൊടുങ്ങല്ലൂർ: 44

ഇരിങ്ങാലക്കുട: 43.8


അപകടങ്ങൾ അറിയിക്കാം

മഴക്കെടുതിയുമായി ബന്ധപ്പെട്ട ജില്ലയിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ അഗ്‌നി രക്ഷാസേനയെ അറിയിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. നമ്പർ: 0487 2423650, 101.

അതിതീവ്ര മഴകൾക്കുളള സാദ്ധ്യതകൾ തളളിക്കളയാനാവില്ല. എന്തായാലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നതിൽ തർക്കമില്ല.
ഡോ.ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL