SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.32 AM IST

ആനകൾക്ക് സുഖചികിത്സ

photo

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ഒരു മാസത്തെ സുഖചികിത്സ ആരംഭിച്ചു. വടക്കുന്നാഥൻ ക്ഷേത്രാങ്കണത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മരുന്നുകളുടെ ചേരുവകളോടു കൂടിയ ചോറുരുള ഗജവീരൻ ദേവസ്വം ശിവകുമാറിന് നൽകി കൊണ്ടാണ് സുഖചികിത്സയ്ക്ക് തുടക്കം കുറിച്ചത്. ദേവസ്വം ബോർഡ് അഡ്വ.കെ.പി.അജയൻ ദേവസ്വം കമ്മീഷണർ ഉദയകുമാർ എസ്.ആർ., ഡെപ്യൂട്ടി കമ്മീഷണർ കെ.സുനിൽകുമാർ, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ വി.എം.രമേഷ്ബാബു, അസിസ്റ്റന്റ് കമ്മീഷണർ എം.മനോജ്കുമാർ, ശ്രീ വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.എസ്.രാജീവ്, ലൈവ് സ്റ്റോക്ക് മാനേജർ കെ.എൻ.കൃഷ്ണൻകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേവസ്വം എലിഫന്റ് കൺസൾട്ടന്റ്‌സ് ഡോ.പി.വി.ഗിരിദാസന്റെ മേൽനോട്ടത്തിലാണ് സുഖചികിത്സ നടത്തുന്നത്. ദേവസ്വം ബോർഡിന് ഇപ്പോൾ അഞ്ച് ആനകളാളുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL