SignIn
Kerala Kaumudi Online
Saturday, 24 October 2026 12.58 PM IST

അദ്ധ്യാപകരെ ആദരിച്ചു

teacher-day
മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന അധ്യാപക ദിനാഘോഷം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ജില്ലാ അദ്ധ്യാപകദിനാചരണം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. പി.എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. സംസ്ഥാന അദ്ധ്യാപക അവാർഡുകൾ നേടിയ അദ്ധ്യാപകരെ ആദരിച്ചു. സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ആഗ്‌നസ്, അയ്യന്തോൾ ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ടി.ടി. സൈജൻ, കൊടകര ഗവ.എച്ച്.എസ്.എസ്. പ്രധാനാദ്ധ്യാപകൻ എം. സുധീർ എന്നിവരെയാണ് ആദരിച്ചത്. പി. നവീന, എൻ.കെ. രമേശ്, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, കെ.പി. ബിന്ദു, ജയപ്രകാശ് പാറപ്പുറത്ത്, സാജൻ ഇഗ്‌നേഷ്യസ്, സി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL