SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

സഹോദയ ജില്ലാ കലോത്സവത്തിന് തുടക്കം : കലോത്സവ വേദികൾ, മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇടങ്ങൾ : കെ.രാധാകൃഷ്ണൻ

photo-
തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവം കെ.രാധാകൃഷ്ണൻ എം.പിയും കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ഡോ.ബി.അനന്തകൃഷ്ണനും ചേർന്ന് ദീപം തെളിക്കുന്നു

ചെറുതുരുത്തി: മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് കലോത്സവ വേദികളെന്ന് ആലത്തൂർ എം.പി കെ.രാധാകൃഷ്ണൻ. തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് ആറ്റൂർ അറഫ സ്‌കൂളിൽ സംഘടിപ്പിച്ച കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള കലോത്സവങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. വ്യത്യസ്ത മേഖലയിലുള്ള കുട്ടികൾക്ക് ഒത്തുചേരാനുള്ള ഇടമാണ് കലോത്സവങ്ങൾ. അവിടെ ജാതിയോ മതമോ വ്യത്യസ്ത ജീവിത രീതികളോ ഒന്നും തടസമല്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും നമുക്ക് കാണാനാകാത്ത, ജാതിക്കും മതത്തിനും ദേശത്തിനും അതീതമായി മനുഷ്യനാണ് വലുത് എന്ന കാഴ്ചപ്പാടോടെ ഒരുമിച്ചു കൂടാൻ പറ്റുന്ന നല്ല ഇടമാണ് കലോത്സവങ്ങളെന്നും അദ്ദേഹം പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 75 സ്‌കൂളുകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ 147 ഇനങ്ങളിലായി മാറ്റുരയ്ക്കും. തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് പ്രസിഡന്റ് ഡോ.ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ഡോ.ബി.ആനന്ദകൃഷ്ണൻ മുഖ്യാതിഥിയായി. അറഫാ ചാരിറ്റബിൾ ട്രസ്റ്റ് ജന.സെക്രട്ടറി കെ.എസ്.ഹംസ കലോത്സവ സന്ദേശം കൈമാറി. പി.എം.അബ്ദുള്ള ലത്തീഫ്, കെ.എം.മുഹമ്മദ്, സഹോദയ വൈസ് പ്രസിഡന്റ് പി.എച്ച്.സജീവ് കുമാർ, ബാബു കോയിക്കര, ഐ.ടി.മുഹമ്മദ് അലി, വസന്ത മാധവൻ, ഷമീം ബാവ തുടങ്ങിയവർ സംസാരിച്ചു.

ദേ​വ​മാ​ത​ ​മു​ന്നിൽ


ആ​ദ്യ​ ​ദി​നം​ 189​ ​പോ​യി​ന്റു​മാ​യി​ ​ദേ​വ​മാ​ത​ ​സി.​എം.​ഐ.​ ​പ​ബ്ലി​ക്ക് ​സ്‌​കൂ​ൾ​ ​മു​ന്നി​ൽ.​ 140​ ​പോ​യി​ന്റ് ​നേ​ടി​യ​ ​ഐ.​ഇ.​ ​എ​സ് ​പ​ബ്ലി​ക്ക് ​സ്‌​കൂ​ൾ​ ​ര​ണ്ടാ​മ​തും​ 138​ ​പോ​യി​ന്റ് ​നേ​ടി​യ​ ​പാ​റ​മേ​ക്കാ​വ് ​വി​ദ്യാ​മ​ന്ദി​ർ​ ​തൃ​ശൂ​ർ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മു​ണ്ട്.​ ​സി.​എ​സ്.​എം.​ ​സെ​ട്ര​ൽ​ ​സ്‌​കൂ​ൾ​ ​(122​),​ ​നി​ർ​മ​ല​ ​മാ​ത​ ​സെ​ൻ​ട്ര​ൽ​ ​സ്‌​കൂ​ൾ​ ​തൃ​ശൂ​ർ​(122​),​ ​ചി​ൻ​മ​യ​ ​വി​ദ്യാ​ല​യം​ ​കോ​ല​ഴി​ ​(121​)​ ,​ലെ​മ​ർ​ ​പ​ബ്ലി​ക്ക് ​സ്‌​കൂ​ൾ​ ​(119​)​ ​പോ​യി​ന്റും​ ​നേ​ടി.


സ​ഹോ​ദ​യ​ ​ക​ലോ​ത്സ​വ​ത്തിൽ
സ​ഹോ​ദ​രി​ക​ൾ​ക്ക് ​മി​ക​ച്ച​ ​വി​ജ​യം

ചെ​റു​തു​രു​ത്തി​:​ ​ആ​റ്റൂ​ർ​ ​അ​റ​ഫ​ ​ഇം​ഗ്ലീ​ഷ് ​സ്‌​കൂ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​തൃ​ശൂ​ർ​ ​സ​ഹോ​ദ​യ​ ​ക​ലോ​ത്സ​വം​ 2025​ൽ​ ​അ​റ​ബി​ക് ​പ​ദ്യ​പാ​രാ​യ​ണ​ ​മ​ത്സ​ര​ത്തി​ൽ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ലെ​ ​സ​ഹോ​ദ​രി​ക​ളാ​യ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​മി​ക​ച്ച​ ​നേ​ട്ടം​ ​നേ​ടി.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​അ​റ​ബി​ക് ​പ​ദ്യ​പാ​രാ​യ​ണ​ ​മ​ത്സ​ര​ത്തി​ൽ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​പ​ബ്ലി​ക് ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​യ​ ​റി​ദ​ ​അ​ബ്ദു​ൽ​ ​ക​രീം​ ​(​കാ​റ്റ​ഗ​റി​ 4​)​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി.​ ​അ​തേ​ ​ഇ​ന​ത്തി​ൽ​ ​സ​ഹോ​ദ​രി​ ​സ​മീ​ഹ​ ​അ​ബ്ദു​ൽ​ ​ക​രീം​ ​(​കാ​റ്റ​ഗ​റി​ 2​)​ലും​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി.​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​വി​ജ​യ​ത്തി​ന് ​പി​ന്നി​ൽ​ ​അ​ദ്ധ്യാ​പി​ക​ ​ഫൗ​സി​യ​യു​ടെ​ ​പ​രി​ശീ​ല​ന​വും​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​വു​മാ​ണ്.​ ​പു​റ​നാ​ട്ടു​ക​ര​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ബ്ദു​ൽ​ ​ക​രീം​ ​കെ.​പി.​യു​ടെ​യും​-​ ​റ​ഷീ​ദ​ ​ബാ​നു​ന്റെ​യും​ ​മ​ക്ക​ളാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL