SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

പ്രൊഫഷണൽ നാടകോത്സവം

photo
1

തൃശൂർ: കൊട്ടേക്കാട് യുവജന കലാസമിതിയുടെ ഒമ്പതാമത് എൻ.കെ.ദേവസി സ്മാരക അഖില കേരള പ്രൊഫഷണൽ നാടകോത്സവം ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ തൃശൂർ റീജ്യണൽ തിയേറ്ററിൽ നടക്കും. ദിവസവും വൈകീട്ട് ആറരയ്ക്കാണ് പ്രദർശനം. ഒന്നിന് കായംകുളം പീപ്പിൾസിന്റെ അങ്ങാടിക്കുരുവികൾ, രണ്ടിന് കൊല്ലം അനശ്വരയുടെ ആകാശത്തൊരു കടൽ, മൂന്നിന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാർത്ത, നാലിന് കൊല്ലം ആവിഷ്‌കാരയുടെ ഭൂപടം മായുമ്പോൾ, അഞ്ചിന് സാരഥി അമ്പലപ്പുഴയുടെ നവജാതശിശു വയസ് 84 എന്നീ നാടകങ്ങളാണ് പ്രദർശിപ്പിക്കുക. ഒന്നിന് വൈകീട്ട് ആറിന് നടൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്യും. കെ.പി.മനോജ് കുമാർ ദീപം തെളിക്കും. ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ജോസ് ആലുക്കാസ് മുഖ്യാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL