SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

വിദ്യാഭ്യാസ രക്ഷാസദസ് ഡിസംബർ രണ്ടിന്

photo

തൃശൂർ: സേവ് എജ്യുക്കേഷൻ കമ്മിറ്റിയും തൃശൂർ പൗരസമൂഹ പ്രതിനിധികളും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ രക്ഷാസദസ് ഡിസംബർ രണ്ടിന് രാവിലെ പത്തിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കരുത്, എൻ.ഇ.ബി നടപ്പാക്കാൻ കേരള സർക്കാർ ഒപ്പിട്ട പി.എം ശ്രീ എം.ഒയു റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12ന് ജനങ്ങളുടെ വിദ്യാഭ്യാസമയാവിഷ്‌കാര പ്രഖ്യാപനം തുടർന്ന് വിഷയാവതരണ സെഷൻ എന്നിവയുണ്ടാകും. പത്രസമ്മേളനത്തിൽ എം.പി. സുരേന്ദ്രൻ, എം. ഷാജർകാൻ, ഡോ.എം. പ്രദീപൻ, നവാസ്, സി.ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL