SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

ചാമ്പ്യൻ, ഇലക്‌ഷൻ ഗോദയിൽ !

chithra
ചിത്ര ചന്ദ്രമോഹൻ പ്രചാരണത്തിനിടെ

തൃശൂർ: 'മത്സരങ്ങൾ കുറെയേറെ കണ്ടിട്ടുണ്ട്, വിജയങ്ങളും. ഡിസംബർ 13ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വളർക്കാവ് ഡിവിഷനിൽ ജയിച്ചുകയറും' ചിത്ര ചന്ദ്രമോഹൻ ആത്മവിശ്വാസത്തിലാണ്. ദേശീയ, സംസ്ഥാന ചാമ്പ്യനും 2012ൽ വെയ്റ്റ് ലിഫ്ടിംഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകയുമായിരുന്ന ചിത്രയ്ക്ക് ഇത് പുതുനിയോഗം. കോർപറേഷൻ തിരഞ്ഞെടുപ്പിൽ വളർക്കാവ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്.

ഭാരോദ്വഹനത്തിൽ 2003 മുതൽ 2010 വരെ ദേശീയ ചാമ്പ്യനായിരുന്നു ചിത്ര. 2008ൽ സായ് കോച്ചായി നിയമനം കിട്ടിയിട്ടും വീണ്ടും മത്സരരംഗത്ത് സജീവമായിരുന്നു. ആറുവർഷം ദേശീയ കോച്ചായി. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മലയാളികളായ എം.എസ്.മുനീറ, കാർത്തിക എന്നിവരെ പരിശീലിപ്പിച്ചതും ചിത്രയായിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം ലഭിച്ചിട്ടും രാജിവച്ച് കായിക മേഖലയോടൊപ്പം ചേർന്നുനിന്ന ചിത്ര കായിക ഭരണരംഗത്തും പങ്കാളിയായി.

സ്‌പോർട്‌സ് കൗൺസിലിലും സായിയിലും ഉൾപ്പെടെ 17 വർഷക്കാലം പരിശീലകയായും പ്രവർത്തിച്ചു. ഇപ്പോൾ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ കോച്ചാണ്. സംസ്ഥാന വെയ്റ്റ് ലിഫ്ടിംഗ് അസോ. സെക്രട്ടറി, ഇന്ത്യൻ വെയ്റ്റ് ലിഫ്ടിംഗ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി, ഒളിമ്പിക് അസോ. ജോയിന്റ് സെക്രട്ടറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.


കന്നിമത്സരം


വളർക്കാവുകാരിയായ ചിത്രയുടേത് കന്നിയങ്കമാണ്. 'അസോസിയേഷനിലും മറ്റുമൊക്കെ മത്സരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർക്കിടയിൽ വോട്ട് തേടി പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പുതിയ അനുഭവ'മാണെന്ന് 37 കാരിയായ ചിത്ര ചന്ദ്രമോഹൻ പറയുന്നു. ഭർത്താവ് മധു തിരുവനന്തപുരം ആർ.ബി.ഐയിലെ ഉദ്യോഗസ്ഥനാണ്. അനന്തനാരായണൻ, റണദീർ നാരായണൻ, റാണി ഗൗരി എന്നിവരാണ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL