SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

ചാമ്പ്യൻഷിപ്പ് നാളെ മുതൽ

photo

തൃശൂർ: കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ അസ്മിത സൗത്ത് സോൺ ഖേലോ ഇന്ത്യ വുമൺ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നാളെ മുതൽ അഞ്ചു വരെ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. രണ്ടിന് രാവിലെ 10 മുതൽ മത്സരങ്ങൾ ആരംഭിക്കും. സൗത്ത് ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നായി 200ൽ പരം താരങ്ങൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ സമാപനം അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ദേശീയ അന്തർദേശീയ നിലവാരം പുലർത്തുന്ന താരങ്ങൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വർഗീസ് ആലുക്ക, അഖിൽ അനിരുദ്ധൻ, ഹാർബിൻ സി. ലോനപ്പൻ, ടി.ടി. ജെയിംസ്, പി.എ. ജോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL