SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

അന്ന് എതിർചേരിയിൽ, ഇന്ന് ഒന്നിച്ച് വോട്ടഭ്യർത്ഥന

കൗതുകമായി സഹോദര ഭാര്യമാരുടെ പ്രചാരണം


ചാലക്കുടി: പത്ത് വർഷം മുമ്പ് എതിർചേരികളിൽ, ഇന്ന് ഒരേ മുന്നണിയുടെ ബാനറിൽ വോട്ടഭ്യർത്ഥിച്ച് പരിയാരം പഞ്ചായത്തിലെ സഹോദര ഭാര്യമാർ. ആർ.ജെ.ഡിയുടെ പിന്തുണയോടെ ചങ്കൻകുറ്റി വാർഡിൽ മത്സരത്തിനിറങ്ങുന്ന ജാൻസി ജോസിന്റെയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സിനി ജോണിന്റെയും പ്രചാരണമാണ് നാട്ടിൽ കൗതുകമാകുന്നത്. പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് ചങ്കൻകുറ്റി വാർഡിൽ പാറയ്ക്ക ജോസിന്റെ ഭാര്യ ജാൻസി ജോസും ജോണിന്റെ ഭാര്യ സിനി ജോണുമാണ് ജനവിധി തേടുന്നത്. 2015ൽ അതിരപ്പിള്ളി ഡിവിഷനിലായിരുന്നു കന്നിയങ്കം. ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സിനി ജോൺ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജാൻസി ജോസിനെ പരാജപ്പെടുത്തി. എന്നാൽ കഴിഞ്ഞതവണ പഞ്ചായത്ത് വാർഡിൽ മറ്റൊരു സ്ഥാനാർത്ഥിയോട് മത്സരിച്ച് സിനി പരാജയപ്പെട്ടു. ജാൻസി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. മത്സര രംഗത്തില്ലെങ്കിലും പിന്തുണയുമായി കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം നിന്നു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ വിജയത്തിന് മുന്നിലുണ്ടായി. എന്നാൽ ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയം ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ആഘാതമായെന്ന്് ജാൻസി പറയുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന്റെ റിബലായി മത്സരിച്ച് വിജയിച്ച മൂന്നു പേർക്കും സീറ്റ് ലഭിച്ചു. കൈ അടയാളത്തിൽ ജയിച്ച രണ്ടു പേരും പുറത്തായി. ഇതോടെയാണ് സ്വതന്ത്രയായി മത്സരിക്കാൻ പത്രിക നൽകിയതെന്ന് ജാൻസി പറഞ്ഞു. തുടർന്ന് ആർ.ജെ.ഡി പിന്തുണയുമായെത്തുകയും അത് സ്വീകരിക്കുകയും ചെയ്തതായി ജാൻസി പറയുന്നു. ടൈലറിംഗ് ഷോപ്പ് നടത്തുന്ന ജാൻസി സഹകരണ ബാങ്ക് കളക്ഷൻ ഏജന്റുമാണ്. സിനി ജോൺ അദ്ധ്യാപികയാണ്.


ഇക്കാലമത്രയും സ്‌നേഹിച്ച പാർട്ടിയിൽ നിന്നുണ്ടായ അനുഭവമാണ് മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സ്വതന്ത്രയായി മത്സരിക്കാൻ പത്രിക നൽകിയപ്പോൾ ആർ.ജെ.ഡി പിന്തുണയുമായി വന്നു, അത് സ്വീകരിച്ചു.

ജാൻസി ജോസ്

ഇത്തവണ എന്തായാലും ഞങ്ങൾ രണ്ടുപേരും ജയിക്കും.
സിനി ജോൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL