SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

സ്ഥലവും പുരയിടവും വില്വാദ്രിനാഥന് നൽകി

photo
1

തിരുവില്വാമല. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലേക്ക് 70 സെന്റ് സ്ഥലവും പുരയിടവും സംഭാവന നൽകി ഭക്ത. പെരിങ്ങോട്ടുകുറുശ്ശി വില്ലേജിലെ ഭക്തയുടെ 70 സെന്റ് സ്ഥലവും പുരയിടവും വിറ്റുകിട്ടുന്ന തുകയാണ് കാലശേഷം ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്ന് എഴുതി വച്ചിട്ടുള്ളത്. മുൻ ദേവസ്വം മാനേജർ സുനിൽ കർത്തയുടെ പേരിൽ പൂർണ്ണ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെയാണ് ഒസ്യത്ത് എഴുതി വച്ചത്. സ്ഥലത്തിന്റെ കരവും മുൻ മാനേജരുടെ പേരിൽ അടച്ചു നൽകി. സ്ഥലം വിൽക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് സെയിൽ ഓഫീസറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുനിൽ കർത്ത ദേവസ്വം മാനേജർക്ക് കത്ത് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL