SignIn
Kerala Kaumudi Online
Saturday, 24 October 2026 6.19 AM IST

തൃശൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

collecter
ഭിന്നശേഷി കലോത്സവത്തിൽ കപ്പ് നേടിയ തൃശ്ശൂർ ടീമിന് കളക്ടറേറ്റിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

തൃശൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ നടന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ തൃശൂർ ടീമിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് , ഗവ. അംഗീകൃത അൺ എയ്ഡഡ് സ്‌പെഷ്യൽ സ്‌കൂളുകളിലെയും ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെയും കേൾവി പരിമിതി, കാഴ്ച പരിമിതി, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. ഭിന്നശേഷി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്നതിനായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നടത്തുന്നത്. മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കും ആയിരം രൂപ ക്യാഷ് അവാർഡ് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL