SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

കെ-ഇനം ഉത്പ്പന്നം മുതൽക്കൂട്ട്

photo

തൃശൂർ: കെ-ഇനം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കുടുംബശ്രീ കാർഷിക മേഖലയിലെ സംരംഭകർ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ജില്ലാതല ലോഞ്ചിംഗ് ഉദ്ഘാടനം മണ്ണുത്തി കാർഷിക യൂണിവേഴ്‌സിറ്റി സെൻട്രൽ ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ നിർവഹിച്ചു. ഭക്ഷ്യ സുരക്ഷയ്ക്ക് മുതൽക്കൂട്ടാണ് കുടുംബശ്രീ കെ-ഇനം ഉത്പ്പന്നങ്ങളെന്ന് മന്ത്രി ഉദ്ഘാടന പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ വിശിഷ്ടാതിഥിയായി. കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിലൂടെ കണ്ടെത്തിയ 185 ഉത്പ്പന്നങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ 30 ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനം പൂർത്തിയായി.
ഡോ. എസ്. ഷാനവാസ്, അഭിജിത്ത് കെ. ദീപക് ,കെ.രാധാകൃഷ്ണൻ, ശ്രീവിദ്യ രാജേഷ്, സണ്ണി ചെന്നിക്കര തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL