SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

നഗരക്കാഴ്ചകൾ കണ്ട് ഡബിൾ ഡെക്കറിൽ പാർക്കിലേക്ക്...

bus

തൃശൂർ: നഗരക്കാഴ്ച്ചകൾ കണ്ടാസ്വദിച്ച്, സുവോളജിക്കൽ പാർക്കിലേക്ക് ഇനി കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യാം. ബസിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി അഡ്വ.കെ.രാജനും മന്ത്രി കെ.ബി.ഗണേഷ് കുമാറും ചേർന്ന് നിർവഹിച്ചു.

സുവോളജിക്കൽ പാർക്കിൽ മൃഗങ്ങളുടെ എണ്ണത്തിനല്ല പ്രാധാന്യമെന്നും ഇത് ഒരു പ്രകൃതി പഠനശാലയാണെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും തൃശൂരിൽ നിന്ന് സുവോളജിക്കൽ പാർക്കിലേക്ക് ഡബിൾ ഡെക്കർ ബസ് യാത്ര ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ മിനി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂരിനെ അടയാളപ്പെടുത്തുന്ന ബസ്

തൃശൂരിന്റെ സവിശേഷതകളെയും സുവോളജിക്കൽ പാർക്കിനെയും അടയാളപ്പെടുത്തുന്ന ഡിസൈനാണ് ബസിന് നൽകിയത്. തൃശൂർ പൂരവും പുലിക്കളിയും ചെണ്ടമേളവും പഞ്ചവാദ്യവും കഥകളിയും മോഹിനിയാട്ടവും മൃഗങ്ങളും ഒക്കെ ഡിസൈന്റെ സവിശേഷതകളാണ്.

സർവീസ്

രാവിലെ 8ന്,

വൈകീട്ട് 3ന്

അപാരമായ സാദ്ധ്യതകളുള്ള പദ്ധതിയാണ് സുവോളജിക്കൽ പാർക്ക്. ജന്തു ശാസ്ത്രത്തിൽ ഗവേഷണം നടത്താനുതകുന്ന പഠന കേന്ദ്രം കൂടിയായി സുവോളജിക്കൽ പാർക്ക് മാറണം

കെ.ബി.ഗണേഷ്‌കുമാർ

മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL