SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

നെൽകൃഷി വികസനം പാനൽ ചർച്ച

111

തൃശൂർ: വെള്ളാനിക്കര കാർഷിക കോളേജിലെ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമസഹവാസ പരിപാടി ഉർവര 2026ന്റെ ഭാഗമായി കർഷകർ കോൾ നിലങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചും പാനൽ ചർച്ച സംഘടിപ്പിച്ചു. ഏനാമാവ്, ഇടിയഞ്ചിറ എന്നിവിടങ്ങളിലെ ബണ്ടും, റെഗുലേറ്റർ നിർമ്മാണത്തെ പറ്റിയും അതിന്റെ പ്രായോഗിക വശങ്ങളെ പറ്റിയും ഇറിഗഷൻ സെക്ഷൻ അസി. എൻജിനീയർ അതുൻ വിശദീകരിച്ചു. കാർഷിക സർവകലാശാല വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ ഡോ. എ.ലത ക്ലാസെടുത്തു. പ്രൊഫ. ഡോ. വി.ജി.സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്, മുല്ലശ്ശേരി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ സി.ആർ.രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL