SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.28 AM IST

പാർശ്വവത്കരിക്കപ്പെട്ട കലാകാരന്മാർക്ക് മണി പ്രതീക്ഷയായിരുന്നു: ലാൽ ജോസ്‌

ചാലക്കുടി: പാർശ്വവത്ക്കരിക്കപ്പെടുന്ന കലാകാരന്മാർക്ക് പ്രതീക്ഷയായിരുന്നു കലാഭവൻ മണിയെന്ന് സംവിധായകൻ ലാൽ ജോസ്. ചാലക്കുടി നഗരസഭയും യുവജനക്ഷേമ ബോർഡ്, മണി അനുസ്മരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണം ചിരസ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇല്ലായ്മകളിൽ നിന്നുള്ള കലാകാരന് എങ്ങനെ അത്യുന്നതങ്ങളിലെത്താമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മണിയെന്ന് ലാൽ ജോസ് തുടർന്ന് പറഞ്ഞു. വർക്കിയച്ചൻ പെട്ട, ആൽവിൻ ആന്റണി എന്നിവർക്കുള്ള മണി പുരസ്‌കാരം ലാൽ ജോസ് വിതരണം ചെയ്തു. സംസ്ഥാനതതല നാടൻപാട്ട് മത്സര വിജയികൾക്കും സമ്മാനം നൽകി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ ആലീസ് ഷിബു, രമേശ് പിഷാരടി, ഡോ. ആർ.എൽ.വി.രാമകൃഷ്ണൻ, യുവജന ക്ഷേമ ബോർഡ് ചെയർമാൻ സന്തോഷ് കാല തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL