SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

മദ്യനയം രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം :തൃശൂർ അതിരൂപത

rooptha
പാസ്റ്ററൽ കൗൺസിൽ യോഗം ജസ്റ്റിസ് ജെ.ബി. കോശിയും ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: മദ്യനയം, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നിവയിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വ്യക്തമാക്കണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ യാഥാർത്ഥ്യമാണെന്ന് ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു.
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, ഫാ. അരുൺ കലമറ്റത്തിൽ, മോൺ. ജെയ്‌സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര , ഫാ.ഷിജോ ചിരിയങ്കണ്ടത്ത്, ജോഷി വടക്കൻ , എൽസി വിൻസന്റ് , എ.ഡി. ഷാജു എന്നിവർ പ്രസംഗിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, ഡോ. മേരി റെജീന എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL