SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.56 AM IST

ഭരണി: പാചക വാതക ക്ഷാമത്തിൽ ഇടപെടണം

കൊടങ്ങല്ലൂർ : പാചക വാതക ക്ഷാമത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ഹോട്ടലുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന മറ്റു സ്ഥാപനങ്ങളും അടച്ചുപൂട്ടലിലാണ്. ഭരണി മഹോത്സവം പ്രമാണിച്ച് വിവിധ ദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് നാളെ മുതൽ എത്തിച്ചേരുന്നത്. അതുകൊണ്ട് ഹോട്ടലുകളും മറ്റു ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം. വീടുകളിലും ഭരണിക്ക് എത്തുന്ന ഭക്തജനങ്ങൾ താമസിക്കും. അവിടെയും ഭക്ഷണം പാചകം ചെയ്യണം. സംസ്ഥാന സർക്കാർ ഇടപെട്ട് ഇവിടങ്ങളിൽ ആവശ്യത്തിന് ഗ്യാസ് സിലിണ്ടറുകൾ അനുവദിക്കണം. പ്രസിഡന്റ് എൻ.ആർ.വിനോദ് കുമാർ അദ്ധ്യക്ഷനായി. ടി.കെ.ഷാജി, കെ.ജെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL