SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

വൈദിക വിദ്യാപീഠം സിൽവർ ജൂബിലി

photo
1

തൃശൂർ: തെക്കേ സ്വാമിയാർ മഠം ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദിക വിദ്യാപീഠം ജൂബിലി ആഘോഷത്തിന് വെള്ളത്തിട്ട് കിഴക്കേടം മാധവൻ നമ്പൂതിരിയുടെ പ്രഭാഷണത്തോടെ തുടക്കമായി. ഏപ്രിൽ നാലിന് രാവിലെ പത്തിന് ലക്ഷ്മി മണ്ഡപത്തിൽ നടക്കുന്ന പൊതുയോഗം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ബി.കെ.രാമൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. പാർഥസാരഥി ഭരിതകൾ, നടുവിൽമഠം ഇളമുറ സ്വാമിയാർ, ഡോ. അലക്‌സാണ്ടർ ജേക്കബ് എന്നിവർ സംസാരിക്കും. താന്ത്രിക ആചാര്യൻ വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്‌കാരം സമർപ്പിക്കും. ഏപ്രിൽ നാലിന് മഹാഗണപതിഹോമം, ശനീശ്വര പൂജ, ഹോമം, ഹാസർവൈശ്വര്യപൂജ, അഷ്ടപദിയും അഞ്ചിന് പവിത്ര സ്ഥാലീപാകഹോമം, കുശ്മാണ്ഡി ഹോമം, ശ്രീചക്രപൂജ എന്നിവയും ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL