SignIn
Kerala Kaumudi Online
Thursday, 25 June 2026 9.40 AM IST

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്കൂൾ, ഓഫീസ് പ്രവർത്തനം താളംതെറ്റും..!

തൃശൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടി സ്കൂൾ, ഒാഫീസ് പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്ന് ആശങ്ക. ഇലക്ഷൻ ഡ്യൂട്ടി കിട്ടിയ അദ്ധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഇന്നു മുതൽ തിരഞ്ഞെടുപ്പ് ക്ലാസുകൾ ആരംഭിക്കുന്നതാണ് പ്രതിസന്ധിയാകുന്നത്. ഈയാഴ്ചയാണ് ചെറിയ ക്ലാസുകളിലെ പരീക്ഷകൾ. മിക്ക സ്‌കൂളുകളിലെയും ഭൂരിപക്ഷം അദ്ധ്യാപകർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ഫസ്റ്റ് പോളിംഗ് ഓഫീസർ അടക്കമുള്ളവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്ലാസിന് നിർബന്ധമായും പോകേണ്ടതിനാൽ സ്‌കൂളുകളിലെ പരീക്ഷ പോലും എങ്ങനെ നടത്തുമെന്നതും പ്രശ്നത്തിലാണ്. പകരം അദ്ധ്യാപകരെ നിറുത്താൻ പോലും അധ്യാപകരില്ലെന്നതാണ് അവസ്ഥ.

പരീക്ഷാ പ്രതിസന്ധി

ഈ മാസം 31നാണ് എല്ലാ സ്‌കൂളുകളും അടയ്ക്കുക. ഇതിന് മുമ്പ് പരീക്ഷ എടുത്ത് തീർക്കണം. പ്രമോഷൻ ലിസ്റ്റടക്കം തയ്യാറാക്കാൻ പരീക്ഷ എടുത്തേ തീരൂ. ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർത്ഥികളുടെ പരീക്ഷകൾ കഴിഞ്ഞതിനാൽ ഈ അദ്ധ്യാപകർക്ക് പ്രശ്‌നമില്ല.

ഒാഫീസുകളെയും ബാധിക്കും

ഓഫീസുകളിൽ വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ രാത്രി വൈകിയാണ് ജീവനക്കാർ ഓഫീസുകളിൽ നിന്ന് പോകുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് ക്ലാസിന് പോകേണ്ടിവരുന്നത് ഒാഫീസുകളെയും നല്ലരീതിയിൽ ബാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL