SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.51 AM IST

മാറ്റി നാട്ടുമോ നാട്ടികയിലെ കൊടി..?

geetha

  • സി.പി.െഎക്ക് അഭിമാനപ്പോരാട്ടം

തൃശൂർ: നാട്ടികയിൽ എൽ.ഡി.എഫിന് ജീവന്മരണ പോരാട്ടമാണ്, പ്രത്യേകിച്ച് സി.പി.ഐക്ക്. സിറ്റിംഗ് എം.എൽ.എയെ മാറ്റി മുൻ എം.എൽ.എ ഗീത ഗോപിയെ മത്സരിപ്പിക്കുന്നത് ശരിയായിരുന്നുവെന്ന് ബോദ്ധ്യപ്പെടുത്തണം. പാർട്ടി വിട്ട എം.എൽ.എ മുകുന്ദനുയർത്തിയ ആരോപണങ്ങൾക്ക് വിജയത്തിലൂടെ മറുപടി നൽകണം. അതേസമയം സീറ്റ് നിഷേധിക്കപ്പെട്ട സി.സി.മുകുന്ദന് തന്റെ മണ്ഡലത്തിലെ പ്രഭാവം തെളിയിക്കണം. കിട്ടുന്ന ഓരോ വോട്ടും ജനങ്ങളുടെ അംഗീകാരമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് നാട്ടികയിൽ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നാണ് അവകാശവാദം. മുകുന്ദൻ സൃഷ്ടിക്കുന്ന പ്രതിസന്ധി അനുകൂലമാകുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആറായിരം വോട്ടാണ് കൂടുതലുണ്ടായിരുന്നതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ ലാലൂർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മണ്ഡല പുനഃക്രമീകരണത്തിന് ശേഷം നാട്ടികയിലെ രാഷ്ട്രീയചിത്രത്തിൽ അപരാജിതരായി നിൽക്കുന്ന ഇടതാണ് ഈ കണക്കുകൂട്ടലുകൾക്ക് വിഘാതമായി നിൽക്കുന്നത്.

ഗീത ഗോപി

ഇന്നലെ ഗീത ഗോപിയുടെ മണ്ഡല പര്യടനത്തിന് തുടക്കമായി. കോടന്നൂർ സെന്ററിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എ.എസ്.ദിനകരൻ, അഡ്വ.രമേഷ് കുമാർ, പി.ആർ.വർഗീസ് മാസ്റ്റർ, കെ.പി.സന്ദീപ്, ഷീന പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. പാറളം, അവിണിശ്ശേരി, ചേർപ്പ് പഞ്ചായത്തുകളുടെ പര്യടനം പൂർത്തിയാക്കി വൈകിട്ട് പെരുമ്പിള്ളിശ്ശേരി സെന്ററിലായിരുന്നു സമാപനം.

സി.സി.മുകുന്ദൻ

ചാഴൂർ പഞ്ചായത്തിലെ ചിറയ്ക്കൽ ഏരിയയിൽ നിന്നായിരുന്നു സി.സി.മുകുന്ദന്റെ ഇന്നലത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ചെറുകനാൽ പരിസരത്ത് നിന്ന് ആരംഭിച്ച് മുപ്പതിലേറെ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ചേനം സെന്ററിൽ സമാപിച്ചു.

സുനിൽ ലാലൂർ

ചേർപ്പ് പഞ്ചായത്തിൽ നിന്നായിരുന്നു സുനിൽ ലാലൂരിന്റെ ഇന്നലത്തെ പര്യടനത്തിന് തുടക്കമായത്. വിവിധ സ്ഥലങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും വീടുകൾ കയറി വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥി ചേർപ്പ്, നാട്ടിക പഞ്ചായത്തുകളിലെ യു.ഡി.എഫ് കൺവെൻഷനുകളിലും പങ്കെടുത്തു.

2026
ആകെ വോട്ടർമാർ 2,03,427
പുരുഷന്മാർ 97,846
സ്ത്രീകൾ 1,05,580
ട്രാൻസ്‌ജെൻഡർ 01


2021
ആകെ വോട്ടർമാർ 1,97,011
പുരുഷന്മാർ 93674
സ്ത്രീകൾ 1,03,337

നിർണായകം 2 കാര്യങ്ങൾ...

1. മുകുന്ദൻ ഇഫക്ട്.

2. പുതിയ വോട്ടർമാർ 6416

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL