SignIn
Kerala Kaumudi Online
Saturday, 27 June 2026 11.55 AM IST

'അപാകതകൾ പരിഹരിക്കണം'

ssf

തൃശൂർ: കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പ് വിതരണത്തിലെ ഗുരുതരമായ വീഴ്ചകൾക്ക് പരിഹാരം വേണമെന്ന് എസ്.എസ്.എഫ് സംസ്ഥാന സ്റ്റുഡന്റ്‌സ് കൗൺസിൽ ആവശ്യപ്പെട്ടു. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സാമൂഹിക നീതിയോടുള്ള അലംഭാവമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ അഹ്‌സനി അദ്ധ്യക്ഷനായി. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, ജഅ്ഫർ സാദിഖ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ. അബൂബക്കർ, അനസ് അമാനി അൽ കാമിലി പുഷ്പഗിരി, സി.എം.സ്വാബിർ സഖാഫി, ടി.പി.സൈഫുദ്ധീൻ, ജാബിർ നേരോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL