SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.26 AM IST

'പ്രവർത്തനം മികച്ച രീതിയിൽ'

aap
1

ചാലക്കുടി: സംസ്ഥാനത്ത് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന ആം ആദ്മി പാർട്ടിയുടെ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വിത്സൻ കല്ലന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നേറുന്നതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഴിമതിരഹിതമായ വികസന പ്രവർത്തനത്തിലൂടെയും നികുതി വർദ്ധിപ്പിക്കാതെയും സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ നൽകിയുമുള്ള മികച്ച ഭരണമാണ് ആം ആദ്മി ലക്ഷ്യമിടുന്നത്. 10 വർഷം കൊണ്ട് ഇന്ത്യയിലെ ദേശീയ പാർട്ടികളിൽ ആം ആദ്മിക്ക് മൂന്നാം സ്ഥാനമുണ്ട്. വാർത്താസമ്മേളനത്തിൽ സാജൻ പടിക്കല, വിൽസൻ കല്ലൻ, പൗലോസ് ആലപ്പാട്ട്, ജോണി കുരിശ്ശേരി, പാലി ഉപ്പുപറമ്പിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL