SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കണ്ണകിചരിതം നൃത്താവതരണം

kannaki
1

തൃശൂർ: പ്രശസ്ത നാട്യാചാര്യനും അമ്പതിനായിരത്തിലേറെ നർത്തകരുടെ ഗുരുവുമായ ആർ.എൽ.വി ആനന്ദും ഭാര്യ കലാമണ്ഡലം ജയ ആനന്ദും നയിക്കുന്ന കണ്ണകിചരിതം നൃത്താവതരണം ഇന്ന് വൈകിട്ട് ഏഴു മുതൽ 10 വരെ പാലക്കാട് തിരുപുരായിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടക്കും. മുരളി തയ്യിലാണ് സീനോഗ്രഫർ. ആർ.എൽ.വി ആനന്ദിന്റെ ശിഷ്യരും പങ്കെടുക്കും. യാദവ് ആനന്ദ്, അളകനന്ദ ആനന്ദ്, ആർ.എൽ.വി രേഷ്മ, ആർ.എൽ.വി അനുഷ, കൃഷ്‌ണേന്ദു എസ്.നാരായണൻ, അനാമിക രാജ്, മിഥുന മധു, കലാമണ്ഡലം സൂര്യനന്ദ, കെ.പി.ധനലക്ഷ്മി, കെ.ആർ.മീര, മീനാക്ഷി മാധവി, നീലിമ, നിരുപമ, ആരോമൽ, ഗോപിക പ്രസാദ്, ശ്യാമ എന്നിവർ വേദിയിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL