SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

'സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം'

ele

തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാൻ ആർ.ശങ്കർ ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പിന്നാക്ക സമുദായ വികസന വകുപ്പിന് മതിയായ ഫണ്ട് അനുവദിക്കാതെ ഇടത് സർക്കാർ നോക്കുകുത്തിയാക്കി മാറ്റി. സംവരണം പാലിക്കാതെ ലക്ഷക്കണക്കിന് താൽക്കാലിക നിയമനങ്ങൾ നടത്തിയ എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ പ്രചാരണം നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ആർ.രഞ്ജു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.വി.സജീവ്, ഭാരവാഹികളായ ഡോ. സജിത് വിജയരാഘവൻ, ജിതേഷ് ബൽറാം, കെ.കെ.ഷാജകുമാരൻ, സുരേഷ് കെ.കരുൺ, സുജിത്ത് പുതുപ്പള്ളി, സന്തോഷ് പണിക്കർ, എം.കെ.രമേശ്, സി.സി.സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL