SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.35 AM IST

ഫോട്ടോ പ്രദർശനം: ലോഗോ പ്രകാശനം

logo
യാത്രാ യാത്രികം ലോഗോ പ്രകാശനം ചെയ്യുന്നു

തൃശൂർ: യാത്രക്കാരുടെ കൂട്ടായ്മയായ 'യാത്ര'യുടെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാഡമി ആർട് ഗ്യാലറിയിൽ ഏപ്രിൽ 10 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ത്രിദിന യാത്രാമൊബൈൽ ഫോട്ടോ പ്രദർശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഏപ്രിൽ ഒമ്പതിന് ആരംഭിക്കേണ്ട പ്രദർശനാരംഭം തിരഞ്ഞെടുപ്പുമൂലം 10ലേക്ക് മാറ്റി. സംഘാടക സമിതി വൈസ് ചെയർമാൻ കെ.വി.രാമകൃഷ്ണൻ, ലോഗോ മത്സരവിഭാഗം കൺവീനർ കെ.ഡി.അശോക് കുമാറിന് നൽകി പ്രകാശനം ചെയ്തു. ചെയർമാൻ കെ.വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജെഷിൻ പാലത്തിങ്കൽ, ബിന്ദു വാലിപ്പറമ്പിൽ, പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തിനുള്ള ഫോട്ടോകൾ ഈ മാസം 31 വരെ അയക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL