SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ജില്ലാ പഠന ക്യാമ്പ് സമാപിച്ചു.

photo-
ചെറുതുരുത്തിയിൽ നടന്ന കെ.ജെ.യു ജില്ലാ പഠന ക്യാമ്പ് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുതുരുത്തി : കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ജില്ലാ മാദ്ധ്യമ പഠന ക്യാമ്പിന്റെ ഉദ്ഘാടനം കേരള കലാമണ്ഡലം നൃത്താദ്ധ്യാപകൻ ഡോ: ആർ.എൽ.വി രാമകൃഷ്ണൻ നിർവഹിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് ടി.ജി.സുന്ദർലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ,സംസ്ഥാന ട്രഷറർ ഇ.പി.രാജീവ്, സംസ്ഥാന സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോസ് താടിക്കാരൻ, ജോസ് വാവോലി,ജില്ലാ സെക്രട്ടറി സ്റ്റാൻലി കെ സാമുവൽ, ജില്ലാ ട്രഷറർ എൻ പി ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ അംഗീകാരം ലഭിച്ച മാധ്യമപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. മനോജ് തൈക്കാട്ട്,മണി ചെറുതുരുത്തി, ടി. ബി.മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL