SignIn
Kerala Kaumudi Online
Sunday, 26 July 2026 8.44 AM IST

ജ്യോതിഷ സെമിനാർ ഉദ്ഘാടനം

jyotisham

തൃശൂർ: കേരള ജ്യോതിഷ പരിഷത്തിന്റെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കേരള ജ്യോതിഷ പരിഷത്തിന്റെയും പൂർവ വിദ്യാർത്ഥി പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. അരവിന്ദൻ പണിക്കർ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് പണിക്കർ കാഞ്ഞാണിയെ കേരള ജ്യോതിഷ പരിഷത്ത് പുരസ്‌കാരവും പൊന്നാടയും നൽകി ആദരിച്ചു. സുരേന്ദ്ര പണിക്കർ, ജയരാജൻ പണിക്കർ, വേണുഗോപാല പണിക്കർ, പ്രമോദ് പണിക്കർ, വിജയരാഘവൻ പണിക്കർ, ബാലകൃഷ്ണ പണിക്കർ, മാധവൻ നമ്പൂതിരി, ഉണ്ണി രാജൻ കുറുപ്പ് എന്നിവർ ജ്യോതിഷ സെമിനാറിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, JYOTHISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL