SignIn
Kerala Kaumudi Online
Sunday, 26 July 2026 11.03 AM IST

കേസെടുക്കണമെന്ന് ആവശ്യം

case

കൊടകര: തിരുവനന്തപുരം ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കാരണക്കാർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആത്മീയ ആചാര്യസന്യാസി സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപെട്ടു. കുടപ്പനക്കുന്ന് ഇരപ്പുകുഴി വിഷ്ണു(35)വിനെയാണ് തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രക്കമ്മിറ്റി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്ഷേത്രജീവനക്കാർ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും സഹപ്രവർത്തകനായ മേൽശാന്തിയുടെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിൽ ഒരുമണിക്കൂർ പ്രതിഷേധ സദസ് നടത്തുമെന്ന് ഭാരവാഹികൾഅറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബാബു സ്വാമി, ജോ. സെക്രട്ടറി മധു പനങ്ങാട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL